Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാർലമെന്റ് സമ്മേളനം ഈ മാസം 30 മുതല്‍; ചോദ്യോത്തര വേളയും ശൂന്യവേളയുമുണ്ടാകില്ല, കോൺഗ്രസ് നേതൃയോഗം ഇന്ന്

നവംബർ 30 മുതൽ ഡിസംബർ 3 വരെ വിളിച്ചുചേർക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സമ്മേളനത്തിൽ ചോദ്യോത്തര വേളയും ശൂന്യവേളയും ഉണ്ടായിരിക്കില്ലെന്ന് ലോക്‌സഭാ സ്പീക്കർ അറിയിച്ചു.

പാർലമെന്റ് സമ്മേളനം ഈ മാസം 30 മുതല്‍; ചോദ്യോത്തര വേളയും ശൂന്യവേളയുമുണ്ടാകില്ല, കോൺഗ്രസ് നേതൃയോഗം ഇന്ന്

ന്യൂഡൽഹി: ഈ മാസം 30 മുതല്‍ ഡിസംബര്‍ 3 വരെ വിളിച്ചുചേര്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സമ്മേളനത്തില്‍ ചോദ്യോത്തര വേളയും ശൂന്യവേളയും ഉണ്ടായിരിക്കില്ലെന്ന് ലോക്സഭാ സ്പീക്കര്‍ അറിയിച്ചു. സ്വകാര്യ ബില്ലുകളുടെ അവതരണവും ഉണ്ടാകില്ല. സഭയുടെ സിറ്റിങ് പൂര്‍ണ്ണമായും സുപ്രധാന നിയമനിര്‍മാണത്തിന് മാത്രമായിരിക്കും.


മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ബില്ലുമായിരിക്കും സമ്മേളനത്തിലെ പ്രധാന അജന്‍ഡ. വനിതാ സംവരണ ബില്‍ കൊണ്ടുവരുമെന്ന സൂചന പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. നിശ്ചയിച്ച കാര്യപരിപാടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ സഭകളുടെ സിറ്റിങ് നീട്ടാനും വ്യവസ്ഥയുണ്ട്.

നവംബര്‍ 30-ന് ലോക്സഭയും ഡിസംബര്‍ 2-ന് രാജ്യസഭയും ചേരും. ഡിസംബര്‍ 3-ന് ഇരുസഭകളും പിരിയുന്ന രീതിയിലാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സുപ്രധാന കാര്യപരിപാടികള്‍ക്ക് വേണ്ടിയാണ് സഭ ചേരുന്നതെന്ന് മാത്രമാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, സമ്മേളനത്തിലെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരും.


Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദ...

Save your stories

Sign in