ആദ്യം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കിലും വോട്ടർമാരുടെ പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് നടത്തിയ ഇ.വി.എം പരിശോധനയില്‍ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോളിംഗ് ബൂത്തിലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് അട്ടിമറി നടന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
വളരെ ഗുരുതരമായ സംഭവമാണിതെന്നും മറ്റിടങ്ങളിലും ഇത്തരത്തില്‍ അട്ടിമറിക്ക് ബി.ജെ.പി ശ്രമിച്ചിരിക്കാമെന്നും ആക്ഷേപമുയരുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് മുമ്പും ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണം ഉയർന്നിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി സാധ്യമല്ലെന്ന വാദമുയർത്തിയാണ് ബി.ജെ.പി തടിയൂരിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ തിരിമറി നടന്നെന്ന് സ്ഥിരീകരിച്ചതോടെ ബി.ജെ.പി നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും.
നേരത്തെ ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ താന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഏത് ചിഹ്നത്തില്‍ കുത്തിയാലും ബി.ജെ.പിക്ക് തന്നെ വോട്ടുകള്‍ ലഭിക്കുമെന്നുമായിരുന്നു ബക്ഷിക്കിന്റെ പ്രസ്താവന. ഇക്കാര്യം തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്ന വീഡിയോ ആയിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വാര്‍ത്തയും ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.