മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

Jaihind News Bureau
Tuesday, December 31, 2019

മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് മന്ത്രിമാർ കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. തുടർനീക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.

ബാലാസാഹെബ് തൊറാട്ടിന് മന്ത്രിപദം ലഭിച്ചതിനാൽ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അക്കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. 12 മന്ത്രി പദവും സ്പീക്കർ പദവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചത്. ഇതിൽ 10 പേർ ഇന്നലെയും 2 പേർ നവംബർ 28 നുമാണ് സത്യപ്രതിജ്ഞ ചെയ്തത്.