Logo
Fri, Jul 10, 2026 • 01:43 AM
LIVE TV
Watch

No business videos available

No Middle East videos available

നവാഗതൻ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രം DQ41ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2026
1 min read
SHARE:
SAVE: Login to save

നവാഗതൻ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രം DQ41ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്  എന്നിവ നാളെ പുറത്തിറങ്ങും.  SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ രാവിലെ 10.08 ന് റിലീസ് ചെയ്യും. "ലവ് വിൽ  സ്പാർക്ക് എഗൈൻ" എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വരിക എന്നാണ് സൂചന. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്.  SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷത കൂടെയുണ്ട് ഈ സിനിമക്ക്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് പറയുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നാണ് വിവരം. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.  

സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് DQ41 രചിച്ചിരിക്കുന്നതും. വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.  തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്.  ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ. ചിത്രത്തിൻറെ രചന, സംവിധാനം നിർവഹിച്ചിരിക്കുന്നത് രവി നെലക്കുടിറ്റിയും, നിർമ്മാതാവ് സുധാകർ ചെറുകുരിയുമാണ് . സഹനിർമ്മാതാവ് ഗോപിചന്ദ് ഇന്നാമുറി ആണ്, കൂടാതെ സിഇഒ വിജയ് കുമാർ ചഗന്തിയുമാണ്, സംഗീതസംവിധനം നിർവഹിക്കുന്നത്  ജി വി പ്രകാശ് കുമാറും, ഛായാഗ്രഹണം  അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോയും പിആർഒ ശബരിയുമാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10