Logo
Sun, Aug 02, 2026 • 01:58 PM
LIVE TV
Watch

No business videos available

No Middle East videos available

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമോ? ട്രേഡ് ചർച്ചകൾ നടന്നിട്ടില്ലെന്ന് ഫ്രാഞ്ചൈസി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 02, 2026
1 min read
SHARE:
SAVE: Login to save

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമോ? ട്രേഡ് ചർച്ചകൾ നടന്നിട്ടില്ലെന്ന് ഫ്രാഞ്ചൈസി

മുംബൈ: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി ഫ്രാഞ്ചൈസി. ഹാർദിക്കിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിലവിൽ മറ്റ് ടീമുകളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് വക്താവ് വ്യക്തമാക്കി.

സ്‌പോർട്സ് സ്റ്റാറിനോടാണ് ഫ്രാഞ്ചൈസി പ്രതിനിധി ഇക്കാര്യം അറിയിച്ചത്. ഹാർദിക്കിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമം ആരംഭിച്ചതായും ഇരുടീമുകളും തമ്മിൽ ട്രേഡ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായും നേരത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ ഒരു നീക്കവും നടത്തുന്നില്ലെന്നാണ് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കിയത്. ഹാർദിക്കുൾപ്പെടെയുള്ള ഏതെങ്കിലും താരങ്ങൾ ടീം വിടുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഫ്രാഞ്ചൈസി അറിയിച്ചു.

"സീസണിന് ശേഷമുള്ള വിലയിരുത്തലുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ടീമിന്റെ എല്ലാ മേഖലകളും പരിശോധിച്ചുവരികയാണ്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ല. വിലയിരുത്തൽ പൂർത്തിയായ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. നിരവധി സാധ്യതകൾ മുന്നിലുണ്ട്, ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല," മുംബൈ ഇന്ത്യൻസ് വക്താവ് പറഞ്ഞു.

അതേസമയം, ഹാർദിക്കിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. 20 കോടിയിലധികം മൂല്യമുള്ളേക്കാവുന്ന ട്രേഡിൽ ഇരുടീമുകളും വിവിധ സാധ്യതകൾ പരിഗണിക്കുന്നതായും സൂചനകളുണ്ട്.

ഹാർദിക്കിന് പകരമായി ഓൾറൗണ്ടർ ശിവം ദുബെയെയും യുവതാരം ആയുഷ് മാത്രെയെയും മുംബൈ ഇന്ത്യൻസ് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആയുഷ് മാത്രെയെ വിട്ടുനൽകാൻ ചെന്നൈ തയ്യാറല്ലെന്നാണ് വിവരം. പകരം ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം ഡെവാൾഡ് ബ്രെവിസ്, കൂടാതെ 10 കോടി രൂപ എന്നിങ്ങനെയുള്ള മറ്റൊരു നിർദേശമാണ് ചെന്നൈ മുന്നോട്ടുവച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ ഐപിഎൽ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തതായിരുന്നില്ല. എട്ട് ഇന്നിങ്സുകളിൽ നിന്ന് 146 റൺസ് മാത്രമാണ് താരം നേടിയത്. ബൗളിങ്ങിലും മൂന്ന് വിക്കറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്.

ഹാർദിക് നായകനായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നാല് ജയങ്ങൾ മാത്രം നേടി പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നായകനെന്ന നിലയിൽ ഹാർദിക്കിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10