Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് നാളെ തുടക്കം; കിരീടപ്പോരിന് ആറ് ടീമുകൾ സജ്ജം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് നാളെ തുടക്കം; കിരീടപ്പോരിന് ആറ് ടീമുകൾ സജ്ജം

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിന് നാളെ തുടക്കമാകും. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി ആറ് ടീമുകളും കിരീടപ്പോരിന് തയ്യാറായിക്കഴിഞ്ഞു. വാർത്താസമ്മേളനത്തിൽ ടീമുകളുടെ ക്യാപ്റ്റൻമാർ ആത്മവിശ്വാസവും പ്രതീക്ഷകളും പങ്കുവെച്ചു. പുതിയ ടീമിനെ നയിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയുടെ കരുത്തിൽ ഇത്തവണ കിരീടം നേടാനാകുമെന്നാണ് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പ്രതീക്ഷ. മികച്ച തയ്യാറെടുപ്പോടെയാണ് ടീം സീസണിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ പുറത്തായെങ്കിലും ഇത്തവണ കിരീടം മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് നായകൻ അഖിൽ എം.എസ് വ്യക്തമാക്കി. സന്തുലിതമായ ടീമും മികച്ച പരിശീലനവും ആത്മവിശ്വാസം വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി മികച്ച പരിശീലനം നടത്തിയതായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ ഊർജ്ജം കിരീടത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ചേർന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്ന് ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു. മുൻ സീസണുകളിൽ നിന്ന് നേടിയ അനുഭവങ്ങളും പാഠങ്ങളും ഇത്തവണ ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സീസണുകളിൽ ഫൈനൽ വരെയെത്താനും കിരീടം നേടാനും കഴിഞ്ഞതിന്റെ മികവ് ആവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് നായകൻ വത്സൽ ഗോവിന്ദ് പറഞ്ഞു. ടീമിന്റെ മികച്ച സന്തുലിതാവസ്ഥയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമുമായാണ് ഇത്തവണ ഇറങ്ങുന്നതെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സലി സാംസൺ പറഞ്ഞു. ആദ്യ മത്സരം മുതൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ നടക്കുന്നത്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

നാളെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ നേരിടും. കിരീടം നിലനിർത്താൻ കൊച്ചി ഇറങ്ങുമ്പോൾ, മറ്റ് അഞ്ച് ടീമുകളും ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. അതിനാൽ തന്നെ മൂന്നാം സീസണിൽ ആവേശകരമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.


Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Save your stories

Sign in