Logo
Sat, Jun 06, 2026 • 11:00 PM
LIVE TV
Watch

No business videos available

No Middle East videos available

'അയ്യപ്പനെ അവഹേളിച്ച സ്വരാജ് ഇനി നിയമസഭ കാണരുത്' : കെ ബാബുവിന് കെട്ടിവെക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 17, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'അയ്യപ്പനെ അവഹേളിച്ച സ്വരാജ് ഇനി നിയമസഭ കാണരുത്' : കെ ബാബുവിന് കെട്ടിവെക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി
കൊച്ചി : തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബാബുവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ ബാബു ഏറ്റവും യോഗ്യൻ ആണെന്നും അയ്യപ്പനെതിരെ പറഞ്ഞ സ്വരാജ് ഇനി നിയമസഭ കാണരുതെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വെച്ചാണ് അദ്ദേഹം തുക കൈമാറിയത്. കയ്യില്‍ പണമുണ്ടായിട്ടോ കേമത്തത്തിന് വേണ്ടിയോ അല്ല  നാടിന്‍റെ വകയായാണ് താനിത് ചെയ്യുന്നത്. നിലവിലെ തൃപ്പൂണിത്തുറ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എം സ്വരാജ് ശബരിമല വിഷയത്തിലെടുത്ത നിലപാടിനോടുള്ള തന്‍റെ പ്രതിഷേധമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് കെ ബാബു. കെട്ടിവെക്കാനുള്ള പണം നല്‍കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം യുഡിഎഫ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10