Logo
Thu, Jun 25, 2026 • 02:49 PM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ്: ദരിദ്രർക്കായി സൗജന്യ റേഷൻ വിതരണം  മൂന്ന് മാസത്തേക്കു  കൂടി നീട്ടണം; പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കൊവിഡ്: ദരിദ്രർക്കായി സൗജന്യ റേഷൻ വിതരണം  മൂന്ന് മാസത്തേക്കു  കൂടി നീട്ടണം;  പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്
  കൊവിഡ് ദുരിതം അവസാനിക്കാത്ത സാഹചര്യത്തിൽ ദരിദ്രർക്കുള്ള  സൗജന്യ റേഷൻ വിതരണം  മൂന്ന് മാസത്തേക്കു  കൂടി നീട്ടണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊവിഡ്, ലോക്ഡൗണ്‍ ദുരിതത്തെ തുടര്‍ന്ന്‌ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതു മറികടക്കാന്‍ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു. മൂന്ന് മാസമായി രാജ്യം ലോക്ഡൗണിലായിരുന്നു. നിലവിലെ പ്രതിസന്ധിയിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പട്ടിണിയിലേക്ക് നീങ്ങുകയാണ്.  നഗര-ഗ്രാമീണ മേഖലയിൽ പാവങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നു. ഈ അവസരത്തിൽ പട്ടിണി ഒഴിവാക്കാന്‍ ഭക്ഷ്യ അവകാശങ്ങൾ വിപുലീകരിക്കണം. നേരത്തെ 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ പൊതു വിതരണ സംവിധാനത്തിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ജൂലൈ മുതൽ സെപ്റ്റംബർ വരെ നീട്ടണം.  നിരവധി പേര്‍ ഇപ്പോഴും  പൊതു വിതരണ സംവിധാനത്തിന് പുറത്താണ്. ഇവരെ പൊതു വിതരണ സംവിധാനത്തിൽ ഉൾപ്പെടുത്താൻ നടപടികൾ കൈക്കൊള്ളണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. https://twitter.com/INCIndia/status/1275092960867086337
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10