Logo
Sun, Jun 07, 2026 • 07:27 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തെ നിരാകരിക്കും ; യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് സോണിയാ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 05, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തെ നിരാകരിക്കും ; യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി : യുഡിഎഫിനായി വോട്ടഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേരളത്തിലെ ജനങ്ങൾ സ്വേച്ഛാധിപത്യ നേതൃത്വത്തെ നിരാകരിക്കും. ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണം. സാമൂഹിക സൗഹാർദ്ദവും സമാധാനവും പുലരാൻ യുഡിഎഫിന് വോട്ട് ചെയ്യണം. സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നൽകുന്നുവെന്നും യുഡിഎഫിനുള്ള വോട്ട് കേരളത്തിന്‍റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു. ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണമെന്നും യുഡിഎഫിനുള്ള വോട്ട് കേരളത്തിന്‍റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. യുഡിഎഫിന്‍റെ ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും സോണിയാ ഗാന്ധി പറഞ്ഞു. ‘യുഡിഎഫിനുള്ള വോട്ട് കേരളത്തിന്‍റെ ഭാവിയിലേക്കുള്ള വോട്ടാണ്. ജനാധിപത്യ പാരമ്പര്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള വോട്ടാണ്. കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വോട്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണം യുഡിഎഫ് നൽകും. കോൺഗ്രസിന്‍റെ ന്യായ് പദ്ധതി സംസ്ഥാനത്തെ ഓരോ കുടുംബത്തിനും, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ കുടുംബങ്ങൾക്ക് പ്രതിമാസ വരുമാനം ഉറപ്പുനൽകും– സോണിയാ ഗാന്ധി പറഞ്ഞു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10