Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ'-കെ.സി. വേണു​ഗോപാൽ

'കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ'-കെ.സി. വേണു​ഗോപാൽ



കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ.

'സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഒരാൾക്ക് കഴുത്തിൽ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛൻ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓർത്തുപറയാറുണ്ട്. മാലയിടുമ്പോൾ, തന്റെ കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കെ കരുണാകരന്റേതായിരുന്നുവെന്ന് പിൽക്കാലം ബോധ്യപ്പെടുത്തിയപ്പോൾ, അടിമുടി കോൺഗ്രസുകാരനായ സലിം കുമാർ കൂടി ജനിക്കുകയായിരുന്നു.

കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ. ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ.

വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ്. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയിൽ ചർച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോൺഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ തന്നെ ജീവിക്കും, എക്കാലവും. മകൻ ചന്തുവുമായുള്ള ബന്ധവും സലീമിൽ നിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകൾ പോലെ.ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നിൽ പ്രണാമം.'- കെ.സി. വേണു​ഗോപാൽ കുറിച്ചു.


Related articles

See all
Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in