Logo
CHANGE MODE
Sat, Jun 06, 2026 • 10:06 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും പഠിപ്പിക്കും; 100 മദ്രസകളില്‍ പദ്ധതി ആദ്യം നടപ്പാക്കുമെന്ന് സിദ്ധരാമയ്യ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 08, 2023
1 min read Updated: June 05, 2026
Share:

മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും പഠിപ്പിക്കും; 100 മദ്രസകളില്‍ പദ്ധതി ആദ്യം നടപ്പാക്കുമെന്ന് സിദ്ധരാമയ്യ
കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പരീക്ഷണാടിസ്ഥാനത്തിലാണ് കന്നഡയും ഇം​ഗ്ലീഷും കൂടി പഠനത്തില്‍ ഉള്‍പ്പെടുത്തുന്നത്. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പമാണ് ഈ രണ്ട് ഭാഷാപഠനം കൂടി  ഉൾപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് 100 മദ്രസകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ സ്കൂളുകൾ വഴി എസ്.എസ്.എൽ.സി, പി.യു.സി, ബിരുദ പരീക്ഷകൾ എഴുതാൻ പ്രാപ്തരാക്കുമെന്ന് സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ സന്ദേശം പങ്കുവച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10