Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച; കെ സുധാകരന്‍ എംപി

അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച; കെ സുധാകരന്‍ എംപി
  തിരുവനന്തപുരം: ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും 2 ദശാബ്ദമായി നാടിനു പേടിസ്വപ്‌നമായി മാറുകയും ചെയ്ത അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും വനംവകുപ്പിനും അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. ഒരു നാടുമുഴുവന്‍ പേടിച്ചരണ്ടു കഴിയുമ്പോള്‍ സര്‍ക്കാരും കോടതിയും അതിന്‍റെ ഗൗരവം ഉള്‍ക്കൊള്ളാതെ ഉറക്കംതൂങ്ങുകയാണ്. അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി മാര്‍ച്ച് 29ന് ജനങ്ങളെ സാരമായി ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരെ കോടതിയില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടൊണെന്ന് ജനങ്ങള്‍ അതിശയിക്കുകയാണ്. ആനയക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുക, ജനവാസ കോളനി അവിടെനിന്നു മാറ്റുക തുടങ്ങിയ അപ്രായോഗിക നിര്‍ദേശങ്ങള്‍ ഉണ്ടായിട്ട് സര്‍ക്കാര്‍ അനങ്ങിയില്ല. യഥാര്‍ത്ഥത്തില്‍ ഈ കോടതിവിധി തന്നെ സര്‍ക്കാര്‍ ഇരന്നുവാങ്ങിയതാണ് എന്നതാണ് വസ്തുത. കാട്ടാനയുടെ ശല്യംമൂലം മനുഷ്യനാശം സംഭവിച്ചിട്ടില്ലെന്ന തികച്ചും തെറ്റായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിക്കു നല്കിയത്. എന്നാല്‍ 7 പേരെ അരിക്കൊമ്പന്‍ കൊന്നിട്ടുണ്ടെന്ന് വനംവകുപ്പിന്റെ സത്യവാങ്മൂലത്തിലുണ്ട്. കൂടാതെ 18 വര്‍ഷംകൊണ്ട് 180 കെട്ടിടങ്ങള്‍ പൊളിക്കുകയും 30 തവണ റേഷന്‍ കട തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പലപ്പോഴായി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ അരിക്കൊമ്പനെ പിടികൂടേണ്ടതിന്‍റെ  ഗൗരവം ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ലെന്നും കെ പിസിസി അധ്യക്ഷന്‍ പറഞ്ഞു. ഒരു നാടു മുഴുവന്‍ മുള്‍മുനയില്‍ നില്ക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നത്. ഇതു സംബന്ധിച്ച ഒരു ഉന്നതതലയോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുണ്ടോ? പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വകുപ്പ് മന്ത്രി ഇതു സംബന്ധിച്ചു നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയാണ്? ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്നും അവരുടെ ജീവന്‍വച്ചുള്ള കളിയാണ് നടക്കുന്നതെന്നും സുധാകരന്‍ ചൂണ്ടക്കാട്ടി. കഴിഞ്ഞ ജനുവരിയിലാണ് ഇടുക്കി ശാന്തന്‍പാറയില്‍ വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അന്നുമുതല്‍ അശാന്തമായ ഈ പ്രദേശത്തെ ജനങ്ങള്‍ തെരുവിലിറങ്ങി സമരം നടത്തുകയാണ്. എല്ലാ ദിവസവും എന്നപോലെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്നു. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മുറിവാലന്‍ തുടങ്ങിയ വിചിത്രമായ പേരുകളുമായി കൊമ്പനാനകള്‍ ഒരു പ്രദേശത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ഉറക്കംതൂങ്ങുന്ന ഭരണസംവിധാനങ്ങളും ദിവാസ്വപ്‌നത്തില്‍ കഴിയുന്ന നിയമസംവിധാനങ്ങളും ഉണരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായി കെ സുധാകരന്‍ എം പി പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in