Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുത്തുമല ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു

പുത്തുമല ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു
വയനാട് പുത്തുമല ഉരുൾപൊട്ടലിൽ കണ്ടെത്താനുള്ള അഞ്ച് പേർക്കായി നടത്തി വന്ന തെരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചതായി സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്. പ്രദേശിക സന്നദ്ധ പ്രവർത്തകർ തെരച്ചിൽ തുടരും. ദുരന്തത്തിൽ മരിച്ച പന്ത്രണ്ട് പേരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നതിന്‍റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കൾക്കും ലഭ്യമാക്കുമെന്നും അദ്ദേഹം അവലോകന യോഗത്തിൽ വ്യക്തമാക്കി. പതിനേഴ് പേരെ കാണാതായ വയനാട് പുത്തുമല ഉരുൾപൊട്ടലിൽ പതിനെട്ട് ദിവസം നടത്തിയ തിരച്ചിലിൽ പന്ത്രണ്ട് പേരുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചു. തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് അവസാനം ലഭിച്ച ഒരു സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹം കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസസ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിൽ പുരുഷന്‍റെ മൃതദേഹം ഗൗരിശങ്കറിന്‍റേതാണെന്ന് ഡി.എൻ.എ ഫലം വന്നു. പ്രദേശത്ത് ഔദ്യോഗികമായി  നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു. ഇനി അവശേഷിക്കുന്ന അഞ്ചുപേർക്കായുള്ള തിരച്ചിൽ പ്രാദേശികമായി തുടരുമെന്ന് സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ വ്യക്തമാക്കി. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് അർഹമായ അനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരുടെ കുടുംബങ്ങളുടെ പൂർണസമ്മതത്തോടെയാണ് നിലവിൽ ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ തെരച്ചിൽ ആവശ്യപ്പെട്ടാൽ വൈത്തിരി തഹസിൽദാരുടെ നേതൃത്വത്തിലുളള സംഘം പൂർണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാൻ വേണ്ട നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in