സഞ്ജു സാംസണ് ചരിത്രനേട്ടം; ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇനി മലയാളിക്കരുത്തും
Jaihind TV News Report
Jaihind TV Web Desk
April 26, 2026
1 min read
•
Updated: June 04, 2026
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും ഐപിഎല്‍ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് താരം പിന്നിട്ടു. ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന പത്താമത്തെ മാത്രം ബാറ്ററെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഗുജറാത്തിനെതിരെ 15 പന്തില്‍ 11 റണ്‍സെടുത്തു പുറത്തായെങ്കിലും, കാഗിസോ റബാഡയെറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് സഞ്ജു ഈ മാന്ത്രിക സംഖ്യ തൊട്ടത്.
ഏറ്റവും കുറഞ്ഞ പന്തുകളില്‍ നിന്ന് 5000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ എ ബി ഡിവില്ലിയേഴ്‌സിനും ഡേവിഡ് വാര്‍ണര്‍ക്കും പിന്നാലെ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനായി. 3555 പന്തുകളില്‍ നിന്നാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. 2013-ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച താരം 185 മത്സരങ്ങളില്‍ നിന്നാണ് 5000 റണ്‍സ് പിന്നിട്ടത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, എം എസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെട്ട എലൈറ്റ് ക്ലബ്ബിലേക്കാണ് സഞ്ജു ഇപ്പോള്‍ എത്തിയിരിക്കുന്നത്.
നിലവില്‍ 5 സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലുണ്ട്. 140.87 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ മുഹമ്മദ് സിറാജിന്റെയും റബാഡയുടെയും പന്തുകള്‍ക്ക് മുന്നില്‍ പതറിയ സഞ്ജു, റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10