Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സ്ആപ്പിലും; എഐ ചാറ്റ്ബോട്ട് സംവിധാനം മറ്റന്നാൾ മുതൽ പ്രവർത്തനമാരംഭിക്കും

കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സ്ആപ്പിലും; എഐ ചാറ്റ്ബോട്ട് സംവിധാനം മറ്റന്നാൾ മുതൽ പ്രവർത്തനമാരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും.

മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എഐ അധിഷ്ഠിത ചാറ്റ്ബോട്ട് ഉപയോഗിച്ചാണ് കെഎസ്ആർടിസിയുടെ പുതിയ വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഒരുക്കുന്നത്. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്.

പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് വാട്സ്ആപ്പ് ചാറ്റിലൂടെ തന്നെ യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തിരഞ്ഞെടുത്ത് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. യാത്ര സംബന്ധമായ സംശയങ്ങൾക്ക് ചാറ്റ്ബോട്ട് വഴി മറുപടികളും ലഭ്യമാകും.

മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകൾക്ക് പുറമെ 'മംഗ്ലീഷ്' ഭാഷയും പിന്തുണയ്ക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. സാങ്കേതിക പരിജ്ഞാനം കുറവുള്ള സാധാരണ യാത്രക്കാർക്കും ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ചാറ്റ്ബോട്ട് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും യാത്രക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ഡിജിറ്റൽ മാറ്റത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Save your stories

Sign in