Logo
Sat, Aug 29, 2026 • 09:53 AM
LIVE TV
Watch

No business videos available

No Middle East videos available

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്തപുരത്തുനിന്നും പ്രത്യേക സർവീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 29, 2026
1 min read
SHARE:
SAVE: Login to save

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്തപുരത്തുനിന്നും പ്രത്യേക സർവീസ്

പാലക്കാട്/തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങുന്ന യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലൂടെ രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. മംഗളൂരു ജങ്ഷൻ–എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06072) ഓഗസ്റ്റ് 29 ശനിയാഴ്ച സർവീസ് നടത്തും. ഇതിന് പുറമെ തിരുവനന്തപുരം നോർത്ത്–സാന്ത്രാഗാചി ജങ്ഷൻ സ്പെഷ്യൽ ട്രെയിനും (06058) ശനിയാഴ്ച സർവീസ് നടത്തും.

മംഗളൂരു ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 29ന് രാവിലെ 11.15ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ച പുലർച്ചെ 4 മണിക്ക് എസ്എംവിടി ബെംഗളൂരുവിലെത്തും.കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

പ്രധാന സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയവും:
കാസർകോട് – 11.54
കാഞ്ഞങ്ങാട് – 12.14
നീലേശ്വരം – 12.24
പയ്യന്നൂർ – 12.45
കണ്ണൂർ – 1.27
തലശ്ശേരി – 1.50
വടകര – 2.14
കോഴിക്കോട് – 3.34
ഷൊർണൂർ – 4.30
പാലക്കാട് ജങ്ഷൻ – 5.30

ഒരു എസി ടൂ ടയർ, മൂന്ന് എസി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയ്ക്ക് പുറമെ രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളും ഉൾപ്പെടുത്തിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 29 ശനിയാഴ്ച തിരുവനന്തപുരം നോർത്തിൽനിന്ന് സാന്ത്രാഗാചി ജങ്ഷനിലേക്കും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് സാന്ത്രാഗാചിയിലെത്തും.

കൊല്ലം ജങ്ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകൾ.

ഓണാവധി കഴിഞ്ഞ് വിവിധ നഗരങ്ങളിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ ട്രെയിൻ സമയത്തിലും സ്റ്റോപ്പുകളിലും അവസാന നിമിഷം ഉണ്ടാകാവുന്ന മാറ്റങ്ങളും പരിശോധിച്ച ശേഷം യാത്ര ക്രമീകരിക്കുന്നത് ഉചിതമാണ്.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10