Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| വഴിക്കടവ് അപകടം: സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

VD SATHEESAN| വഴിക്കടവ് അപകടം: സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അനന്തുവിന്റെ ദാരുണ മരണത്തിലെ വൈദ്യുതി ബോര്‍ഡിന്റെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നീല ട്രോളിയുമായി എത്തിയവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി എത്തി പരാജയപ്പെട്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നവരുടെ വായ മൂടിക്കെട്ടണമെന്നും അനന്തുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ ഏഴിനാണ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്തു മരണപ്പെട്ടത്. അനന്തുവിന്റെ മരണം ഷോക്കേറ്റാണും വയറില്‍ പൊള്ളലേറ്റ മൂന്ന് പാടുകള്‍ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നത്. നേരിട്ട് കമ്പി വയറില്‍ തട്ടിയത് ആഘാതം കൂടിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുറിവുകളില്‍ ഒരെണ്ണം ആഴത്തിലുള്ളതാണെന്നും ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസില്‍ നിലവില്‍ ഒരൊറ്റ പ്രതി മാത്രമാണുള്ളത്.പന്നി കെണി ഒരുക്കിയ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അനന്തുവിന്റെ ദാരുണ മരണം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് പി കെ അലവിക്കാണ് അന്വേഷണ ചുമതല.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in