മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടം; ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം, അഞ്ച് പേരുടെ നില ഗുരുതരം
മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ സ്വദേശി രാജു , യാത്രക്കാരിയായ പാലക്കാട് മുര്‍കശംകുന്ന് സ്വദേശി രമണി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ രാജു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
അപകടത്തില്‍ പരിക്കേറ്റ 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പാലക്കാട് നിന്നും കണ്ണൂര്‍ കൊട്ടിയൂരിലേക്ക് തീര്‍ത്ഥാടനത്തിനായി ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സംഘം പുറപ്പെട്ടതായിരുന്നു. ട്രാവലറില്‍ 27 യാത്രക്കാരും ടിപ്പര്‍ ലോറിയില്‍ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അപകടമുണ്ടായ ഉടന്‍ തന്നെ കൊണ്ടോട്ടി പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സ്ഥലത്തെത്തിയാണ് വന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന വാഹനത്തില്‍ നിന്ന് ഏറെ പ്രയത്‌നിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതും ആശുപത്രിയിലേക്ക് മാറ്റിയതും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.