Logo
Sun, Jun 07, 2026 • 07:22 AM
LIVE TV
Watch

No business videos available

No Middle East videos available

കെഎഎസ് ഉത്തരക്കടലാസുകള്‍ കാണാതായതില്‍ ഉന്നതതല അന്വേഷണം വേണം : രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 05, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കെഎഎസ് ഉത്തരക്കടലാസുകള്‍ കാണാതായതില്‍ ഉന്നതതല അന്വേഷണം വേണം : രമേശ് ചെന്നിത്തല
  തിരുവനന്തപുരം : കെ.എ.എസ് പരീക്ഷയില്‍ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി.എസ്.സിയുടെ സെര്‍വറില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല പൊതുസമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണ് ഈ വിവരം. പ്രത്യേകിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തിയ പകര്‍പ്പുകളാണ് കാണാതായതെന്നാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍. ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തോടെ ചെയ്തതു കൊണ്ടുണ്ടായ വീഴ്ചയാണോ അതോ അട്ടിമറിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കെ.എ.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം സുതാര്യമായും കൃത്യമായും പക്ഷപാതരഹിതമായും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10