അവർ ഇനിയും എത്ര ത്യാഗം ചെയ്യേണ്ടിവരും ? ജീവന്‍ത്യജിച്ച കർഷകരുടെ ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 12, 2020
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : വിവാദ കാർഷികനിയമങ്ങളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി. നിയമങ്ങൾ നീക്കംചെയ്യാൻ കർഷക സഹോദരങ്ങൾക്ക് ഇനിയും എത്ര ത്യാഗം സഹിക്കേണ്ടിവരുമെന്ന് അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു. സമരത്തിനിടെ ജീവത്യാഗം ചെയ്ത കർഷകരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
അതേസമയം 17 ദിവസമായി ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഡല്‍ഹി-ജയ്പൂര്‍ റോഡ് ഇന്ന് കര്‍ഷക സംഘടനകള്‍ ഉപരോധിക്കും. ടോൾ ബൂത്തുകൾ ഇന്ന് കർഷകരുടെ നേതൃത്വത്തില്‍ ജനങ്ങൾക്കായി തുറന്നു കൊടുക്കും. അരലക്ഷം കർഷകർ അതിർത്തിയിലേക്ക് എത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നാണ് കർഷക സംഘടനകളുടെ തീരുമാനം.
തിങ്കളാഴ്ച ബിജെപി ഓഫീസുകളും ടോള്‍ പ്ലാസകളും ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹി ജയ്പൂര്‍ ഹൈവേയിലൂടെ കര്‍ഷകര്‍ മര്‍ച്ച് നടത്തി ഡല്‍ഹിയിലേക്ക് എത്താന്‍ ഇടയുള്ളതിനാല്‍ ഗുരുഗ്രാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ഷകരാണ് അനുനയ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതെന്ന കൃഷി മന്ത്രിയുടെ ആരോപണം അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തള്ളി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10