നിയമങ്ങൾ കർഷകരെ ഇല്ലാതാക്കാന്‍ ; പിൻവലിക്കുന്നതുവരെ കോൺഗ്രസ് സമരം തുടരും : രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
January 15, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്ന് രാഹുൽ ഗാന്ധി . ബിജെപി സർക്കാർ നിയമങ്ങൾ പിൻവലിക്കണം. നിയമം പിൻവലിക്കുന്നതുവരെ കോൺഗ്രസ് പിൻമാറില്ല. നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, മറിച്ച് അവരെ ഇല്ലാതാക്കാനുള്ളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നടന്ന കോണ്‍ഗ്രസ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിന് രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി.
ലഫ്റ്റനന്‍റ് ഗവർണറുടെ വസതിക്ക് മുന്നിൽ നടന്ന മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും നിരവധി പേർക്ക് പരിക്കേറ്റു. കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷകർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. നരേന്ദ്രമോദി കർഷകരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
അതേസമയം മാർച്ച് ലഫ്റ്റനന്‍റ് ഗവർണറുടെ വസതിക്ക് മുന്നിൽ തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഉന്തിനും തള്ളിനുമിടെ യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ബി. വി ശ്രീനിവാസിനും കോൺഗ്രസ് നേതാവ് അൽക്കാ ലാംബക്കും പരുക്കേറ്റു. ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.
https://www.youtube.com/watch?v=2xDaD-2ThQA
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10