Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: പ്രയാർ ഗോപാലകൃഷ്ണൻ

ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: പ്രയാർ ഗോപാലകൃഷ്ണൻ
PrayarGopalakrishnan താൻ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. സത്യവിരുദ്ധമായ വാർത്ത സംബന്ധിച്ച് ജയ് ഹിന്ദ് ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തോട് പുലബന്ധമില്ലാത്ത വാർത്തയാണ് ചിലർ നൽകുന്നത്. ജീവിതത്തിൽ എല്ലാക്കാലത്തും രാഷ്ട്രീയ രംഗത്ത് അവസരം നൽകിയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺ്രഗസാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിലൂടെയാണ് താൻ പാർട്ടിയിൽ എത്തിച്ചേർന്നത്. പാർട്ടിയെ വിട്ട് പോകുക എന്ന് പറയുന്നത് സ്വന്തം അമ്മയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ഒരു കാരണവശാലും താൻ എവിടെയും സ്വതന്ത്രനായി മത്സരിക്കില്ല. താൻ നന്നായി പ്രവർത്തിക്കുന്നയാളാണ് എന്ന് പാർട്ടിക്ക് തോന്നിയിട്ടുള്ളതു കൊണ്ടാകാം തന്നെ നിരവധി ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്. ഇനി പാർട്ടി സീറ്റ് നൽകിയാൽ എവിടെയും താൻ മത്സരിക്കാനും തയ്യാറാണ്. അല്ലാതെ ഒരിക്കലും സ്വതന്ത്രനായി താൻ എങ്ങും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇടതു സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച തിരുവതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രസിഡന്‍റായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്‍റായിരിക്കുമ്പോഴാണ് ശബരിമലയിൽ ആചാരം ലംഘിച്ച് യുവതീപ്രവേശനം നടത്താനാവില്ലെന്ന സത്യവാങ്മൂലം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കോടതിയിൽ സമർപ്പിച്ചത്. കോണ്‍ഗ്രസിനൊപ്പം എക്കാലവും ഉറച്ച് നിന്ന നേതാവാണ് പ്രയാര്‍. അദ്ദേഹത്തെ സംഘിയാക്കി സീറ്റ് നല്‍കുന്ന ചാനലുകള്‍ ഓര്‍ക്കുക അദ്ദേഹത്തിന്‍റെ കോണ്‍ഗ്രസ് സംസ്കാരവും പാരമ്പര്യവും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in