Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിശ്വാസികളെ വഞ്ചിച്ച ഭരണകൂടം: ശബരിമലയുടെ ശാപം

വിശ്വാസികളെ വഞ്ചിച്ച ഭരണകൂടം: ശബരിമലയുടെ ശാപം
'സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പം' - കേട്ടു മടുത്തൊരു കപട വാദം. 2019-ല്‍ രാത്രിയുടെ മറവില്‍ യുവതികളെ കയറ്റി വിശ്വാസത്തെ ചവിട്ടിയരച്ചപ്പോഴും ഇതേ നുണ ആവര്‍ത്തിച്ചു. അവസാനം, കോടികള്‍ പൊടിച്ച്, അയ്യപ്പസംഗമം എന്ന പേരില്‍ പൊള്ളയായ ഒരു പ്രഹസനം നടത്തി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചപ്പോഴും ഇതേ കണ്ണില്‍ പൊടിയിടല്‍ തുടര്‍ന്നു. എന്നാല്‍, സ്വര്‍ണ്ണക്കൊള്ള മുതല്‍ ഈ മണ്ഡലകാലത്തെ ദുരിതമുഖം വരെ ശബരിമല ഇന്ന് ഈ സര്‍ക്കാരിന് ഇരട്ടപ്രഹരമായി തിരിച്ചടിച്ചിരിക്കുന്നു. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന ഭരണത്തിന് ഇപ്പോള്‍ ദുരിതകാലമാണെന്ന് പറയാതിരിക്കാനാവില്ല. മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ആര്‍ഭാടത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു പരാജയമായിരുന്നു. ജനങ്ങളില്ലാത്ത കസേരകള്‍ മാത്രം നിറഞ്ഞ ആ സംഗമം ഒരു പൊതുപരിഹാസമായി മാറി. എന്നിട്ടും സര്‍ക്കാരിന് ന്യായീകരണമുണ്ട്. 'ഇതെല്ലാം മാധ്യമസൃഷ്ടിയും സാങ്കേതികവിദ്യയുടെ സൂത്രവുമാണ്...' എന്ത് ഗതികേടാണിതെന്ന് ജനം ചോദിക്കുകയാണ്. ഈ മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ ഭക്തര്‍ക്ക് നല്‍കേണ്ട അടിസ്ഥാന ക്രമീകരണങ്ങള്‍ പോലും ഒരുക്കാന്‍ കഴിവില്ലാത്ത ഒരു പരാജയ സര്‍ക്കാരിനെയാണ് നാം കണ്ടത്. 15 മണിക്കൂറിലധികം ദര്‍ശനത്തിനായി ഭക്തര്‍ക്ക് കാത്തിരിക്കേണ്ടി വന്നുവെന്ന് പറയുമ്പോള്‍ തന്നെ ഈ ദുരിതത്തിന്റെ ഭീകരത വ്യക്തമാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് ലക്ഷക്കണക്കിന് അയ്യപ്പന്മാരെ ഈ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. ദര്‍ശനം നടത്താനാവാതെ മാലയൂരി മടങ്ങേണ്ട അവസ്ഥയിലേക്ക് ഭക്തരെ എത്തിച്ച ഈ സര്‍ക്കാര്‍ തികച്ചും പരാജയമാണ്. പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഏറ്റ കനത്ത തിരിച്ചടിയായി മാറുകയാണ് ഇത്തരം വീഴ്ചകള്‍. സംഭവത്തിന്റെ വ്യാപ്തി വലുതായിട്ടും ഇപ്പോഴും ബാലിശമായ ന്യായീകരണങ്ങളുമായി രംഗത്തെത്തുന്ന സര്‍ക്കാരിന്റെ ഗതികേടാണ് ഏറ്റവും പരിഹാസ്യം. 'തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം മന്ത്രിക്ക് ഇടപെടാന്‍ കഴിഞ്ഞില്ല' എന്ന ആ മറുപടിയില്‍ ആര്‍ക്കും അതിശയമില്ല. കാരണം, ഇത്രയൊക്കെയേ പൊതുസമൂഹം ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. ഇതിനിടയില്‍, മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ കൊട്ടിഘോഷിച്ചു നടത്തിയ അയ്യപ്പസംഗമം എന്തിനായിരുന്നു എന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. വിശ്വാസം വിറ്റ് പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ കയ്‌പേറിയ യാഥാര്‍ത്ഥ്യമാണിത്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in