Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടന ധൃതി; പണി തീരാത്ത പാലം; ഒടുവിൽ അപ്രോച്ച് റോഡ് ഉദ്ഘാടനത്തിൽ ഒതുക്കി ആരോഗ്യമന്ത്രിയുടെ 'തട്ടിക്കൂട്ട്' പരിപാടി

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടന ധൃതി; പണി തീരാത്ത പാലം; ഒടുവിൽ അപ്രോച്ച് റോഡ് ഉദ്ഘാടനത്തിൽ ഒതുക്കി ആരോഗ്യമന്ത്രിയുടെ 'തട്ടിക്കൂട്ട്' പരിപാടി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം. പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ പാലം ഉദ്ഘാടനം ഒഴിവാക്കി, അപ്രോച്ച് റോഡ് മാത്രം ഉദ്ഘാടനം ചെയ്യാൻ ആരോഗ്യമന്ത്രി തീരുമാനിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് നടത്താനിരുന്ന പാലം ഉദ്ഘാടനം പാതിവഴിയിൽ മുടങ്ങിയതോടെ, രണ്ടരയ്ക്ക് അപ്രോച്ച് റോഡ് മാത്രമായി ഉദ്ഘാടനം ചുരുക്കുകയായിരുന്നു.

പാലം നിർമ്മാണം പൂർത്തിയായെന്നും പെയിന്റിംഗ് മാത്രമാണ് ബാക്കിയുള്ളതെന്നും സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം രാവിലെ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ, പാലം ഉദ്ഘാടനം ചെയ്യാൻ കഴിയാത്ത സാഹചര്യം ഈ വാദങ്ങളെ പൂർണ്ണമായും പൊളിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പാലവും അപ്രോച്ച് റോഡും ഒന്നിച്ച് ഉദ്ഘാടനം ചെയ്യുമെന്ന ഫ്ലക്സുകൾ ഇന്നലെ മുതൽ നഗരത്തിൽ നിറഞ്ഞിരുന്നുവെങ്കിലും, അവസാന നിമിഷം പാലം ഉദ്ഘാടനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

ആറന്മുള മണ്ഡലത്തിലെ വികസന മുരടിപ്പ് മറച്ചുവെക്കാൻ ഇത്തരം 'തട്ടിക്കൂട്ട്' ഉദ്ഘാടനങ്ങളാണ് മന്ത്രി നടത്തുന്നതെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുത്തൻപുരയിൽ കുറ്റപ്പെടുത്തി. പത്ത് വർഷമായി മണ്ഡലത്തിലെ വികസനം ഇഴഞ്ഞുനീങ്ങുകയാണെന്നും, തെരഞ്ഞെടുപ്പിൽ പരാജയഭീതി ഉള്ളതുകൊണ്ടാണ് മന്ത്രി ധൃതിയിൽ ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...