PAHALGAM ATTACK| പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
June 22, 2025
1 min read
•
Updated: June 06, 2026
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരാണ് അറസ്റ്റിലായവര്‍. പഹല്‍ഗാമില്‍ നിന്നാണ് ഇരുവരും പിടിയിലായത്്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിക്കുകയും ചെയ്തു.
ആക്രമണത്തിന് മുന്‍പ് ഇരുവരും ബൈസരണ്‍ താഴ്വരയിലെ ഹില്‍ പാര്‍ക്കിലെ കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കിയെന്നാണ് വിവരം. അവര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭീകരര്‍ക്ക് അഭയവും ആവശ്യമായ മറ്റ് സഹായങ്ങളും നല്‍കുന്നതിനെതിരെയുള്ള വകുപ്പാണിത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
ഏപ്രില്‍ 22നാണ് നിരപരാധികളായ 26 പേരുടെ കൊലയ്ക്ക കാരണമായ ഭീകരാക്രമണം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താനാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ മേയ് 7ന് പ്രത്യാക്രമണം നടത്തുകയും പാകിസ്താനിലെ ഭീകരതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മേയ് 10ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറും നിലവില്‍വന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10