Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഖിലയ്ക്ക് അന്താരാഷ്ട്ര പുരസ്കാര തിളക്കം; 'എ പ്രെഗ്നന്റ് വിൻഡോ'യിലെ അഭിനയത്തിന് പഞ്ചാബ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹനടി

അഖിലയ്ക്ക് അന്താരാഷ്ട്ര പുരസ്കാര തിളക്കം; 'എ പ്രെഗ്നന്റ് വിൻഡോ'യിലെ അഭിനയത്തിന് പഞ്ചാബ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹനടി

കൊച്ചി: ഏതൊരു കലാകാരന്റെയും കരിയറിലെ ഏറ്റവും സവിശേഷമായ ആദ്യ പുരസ്കാരത്തിന്റെ നിറവിലാണ് യുവനടി അഖില. നാലാമത് പഞ്ചാബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹനടിക്കുള്ള (Best Supporting Actress) പുരസ്കാരമാണ് അഖില സ്വന്തമാക്കിയത്. ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത "എ പ്രെഗ്നന്റ് വിൻഡോ" എന്ന ചിത്രത്തിലെ 'ഷീബ' എന്ന കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ് അഖിലയ്ക്ക് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ആദ്യ പുരസ്കാരം തന്നെ രാജ്യാന്തര വേദിയിൽ നിന്നും തേടിയെത്തിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് താരം.

തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഷീബയെന്ന് അവാർഡ് നേട്ടത്തിന് ശേഷം അഖില പ്രതികരിച്ചു. ഈ വേഷം ചെയ്യാൻ തനിക്ക് അവസരം നൽകിയ സംവിധായകൻ ഉണ്ണിയോടും തിരക്കഥാകൃത്ത് രാജേഷിനോടും താരം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചിത്രത്തിനായി ഒപ്പം പ്രവർത്തിച്ച എല്ലാവരെയും ഈ സന്തോഷനിമിഷത്തിൽ ഓർക്കുന്നുവെന്നും അഖില കൂട്ടിച്ചേർത്തു. എറണാകുളം സ്വദേശിയും ഫാഷൻ ഡിസൈനറുമായ അഖില "നാൻ പെറ്റ മകൻ" എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്.

തുടർന്ന് പട്ടാഭിരാമൻ, മായാവനം, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട അഖില, വിനയൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ "പത്തൊമ്പതാം നൂറ്റാണ്ട്", മനോജ് പാലോടന്റെ "സിഗ്നേച്ചർ" എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മികച്ച സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാകാനും പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അഖില പറയുന്നു. സജിൻ ബാബു സംവിധാനം ചെയ്യുന്ന "തർക്കം", കെ.ജെ. ബോസിന്റെ "മോഹിത" എന്നിവയാണ് അഖിലയുടേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in