Logo
Tue, Jul 07, 2026 • 02:20 PM
LIVE TV
Watch

No business videos available

No Middle East videos available

മുംബൈയിൽ കനത്ത മഴയിൽ 13 മരണം, റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 07, 2026
1 min read
SHARE:
SAVE: Login to save

മുംബൈയിൽ കനത്ത മഴയിൽ 13 മരണം, റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: മൂന്ന് ദിവസത്തെ തുടർച്ചയായ കനത്ത മഴയെത്തുടർന്ന് മുംബൈയും പരിസര പ്രദേശങ്ങളും  ഒറ്റപ്പെട്ട നിലയിൽ. മുംബൈയെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ്-റെയിൽ ഗതാഗതം പൂർണമായും നിലച്ചു. പുതുതായി തുറന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ബൈപാസിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം തിരിച്ചയക്കേണ്ടി വന്നു.

 കൂടാതെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലും കൊങ്കൺ പാതയിലും കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് യാത്രക്കാർ  മണിക്കൂറുകളോളമായി വഴിയിൽ  കുടുങ്ങിക്കിടക്കുകയാണ്. റെയിൽവേ പാതകളിൽ മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് പുണെ-മുംബൈ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും ഗുജറാത്തിൽനിന്നുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുമുണ്ടെന്നാണ് റിപോർട്ടുകൾ.

 മുംബൈ, പുണെ മേഖലകളിൽ മഴക്കെടുതികളിൽപ്പെട്ട് ഇതുവരെ 13 പേർ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. പുണെയിലെ മാവലിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് രണ്ടുപേരും ഖേദിൽ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാളും മരിച്ചു. കൂടാതെ താനെ, പാൽഘർ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാഷനഷ്ട്ടവുമുണ്ടായി.മുംബൈ, താനെ, റായ്ഗഡ്, നാസിക് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്കുകൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10