Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഗർഭകാലത്തും പ്രയാസമേറിയ രംഗങ്ങൾ അഭിനയിച്ച് സാമന്ത;വെളിപ്പെടുത്തലുമായി സം​വി​ധാ​യി​ക ന​ന്ദി​നി

ഗർഭകാലത്തും പ്രയാസമേറിയ രംഗങ്ങൾ അഭിനയിച്ച് സാമന്ത;വെളിപ്പെടുത്തലുമായി സം​വി​ധാ​യി​ക ന​ന്ദി​നി

ഏറെക്കാലത്തിനു ശേഷം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു നാ​യി​ക​യാ​യെ​ത്തി​യ പു​തി​യ ചി​ത്ര​മാ​ണ് മാ ​ഇ​ന്‍റി ബം​ഗാ​രം. ബി.​വി.​ന​ന്ദി​നി റെ​ഡ്ഢി​ സംവിധാനം ചെയ്ത ആ​ക്ഷ​ന്‍ കോ​മ​ഡി ചി​ത്രത്തിൽ സാമന്തയുടെ തിരിച്ചു വരവാണ് കാണാൻ സാധിക്കുന്നത്.സാ​മ​ന്ത​യു​ടെ ത്ര​ലാ​ല മൂ​വി​ങ് പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ സാ​മ​ന്ത​യും രാ​ജ് നി​ദി​മോ​രു​വും ഹി​മ​ങ്ക് റെ​ഡ്ഢി​യും ചേർന്ന് നി​ര്‍​മി​ച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് സാ​മ​ന്ത ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​യു​ന്ന​തെന്നും സി​നി​മ​യി​ലെ സ​ങ്കീ​ര്‍​ണ​മാ​യ രം​ഗ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​മ​ന്ത മ​ടി​ച്ചി​ല്ലെ​ന്നും പ​റ​യു​ക​യാ​ണ് സം​വി​ധാ​യി​ക ന​ന്ദി​നി. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ സം​വി​ധാ​യി​ക​യു​ടെ ഈ പ്രതികരണം ഇപ്പോൾ വൈറലാണ്.

മാ ​ഇ​ന്‍റി ബം​ഗാ​ര​ത്തി​ലെ ഹി​റ്റാ​യി മാ​റി​യ, ക​ല്യാ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ത​സ​ദി​യ...​എ​ന്ന ഹൈ ​എ​ന​ർ​ജി പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് സാ​മ​ന്ത ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​പ്ര​തീ​ക്ഷി​ത​മാ​യി അ​റി​യു​ന്ന​തെന്നും തനിക്ക് ഒ​ത്തി​രി സ​ന്തോ​ഷം തോ​ന്നിയ നിമിഷമായിരുന്നു എന്നും ബി.​വി.​ന​ന്ദി​നി പറഞ്ഞു.​ഷൂ​ട്ടിം​ഗി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തോ​ട് അ​ടു​ത്തി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു എന്നും അവർ വ്യക്തമാക്കുന്നു.

സിനിമാചത്രീകരണത്തിന്റെ അന്ന് രാ​വി​ലെ സാമന്ത തനിക്ക് സു​ഖ​മി​ല്ല എ​ന്ന് മാ​ത്ര​മാ​ണ് പറഞ്ഞിരുന്നത്. ക​ഠി​ന​മാ​യ ശാ​രീ​രി​ക അ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള ഭൂ​രി​ഭാ​ഗം രം​ഗ​ങ്ങ​ളും അ​തി​നോ​ട​കം ത​ന്നെ ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു എന്നും അവർ പറഞ്ഞു. പ്ര​യാ​സ​മു​ള്ള നൃ​ത്ത​ച്ചു​വ​ടു​ക​ൾ ഉ​ള്ള ഗാ​നം കൂ​ടാ​തെ ഒ​രു കാ​ർ ചേ​സിം​ഗ് രം​ഗം കൂ​ടി അ​പ്പോ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 54 ദി​വ​സ​ത്തെ ടൈ​റ്റ് ഷെ​ഡ്യൂ​ളി​ലാ​ണ് ചിത്രീകരണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​തീ​വ ശ്ര​ദ്ധ പുലർത്തിയെന്നും സാ​മ​ന്ത​യ്ക്ക് അ​മി​ത​മാ​യി ആ​യാ​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മ​വേ​ള​ക​ൾ ന​ൽ​കി​യി​രു​ന്നു സംവിധായക പറഞ്ഞു.വേ​ന​ലി​ലേ​ക്ക് ക​ട​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ക​ടു​ത്ത വെ​യി​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം ഒ​ഴി​വാ​ക്കി സാമന്ത ത​ള​ർ​ന്നു​പോ​കാ​തി​രി​ക്കാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീകരിച്ചിരുന്നു എന്നും ബി.​വി.​ന​ന്ദി​നി റെ​ഡ്ഢി​ വ്യക്തമാക്കി.





Related articles

See all
Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

നാലാം വട്ടവും മികച്ച നടൻ: രാഷ്ട്രപതിയിൽ നിന്ന് ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങി മലയാളത്ത...

Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Save your stories

Sign in