കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മറ്റൊരു നിയമം ; താങ്ങുവിലയില്‍ തീരുമാനം വേണമെന്ന് കർഷകർ
Jaihind TV News Report
Jaihind TV Web Desk
November 23, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. അടുത്ത മന്ത്രിസഭാ യോഗത്തിൽ കരട് ബില്ലിന് അംഗീകാരം നൽകിയേക്കും. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ ഇത് അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ തീരുമാനം.
താങ്ങുവില സംബന്ധിച്ച് പരിഹാരം കാണാനും കൃഷി മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. താങ്ങുവില സംബന്ധിച്ച് ഉടൻ തീരുമാനം വേണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. താങ്ങുവിലയ്ക്കായി മാർഗ്ഗ നിർദേശം കൊണ്ടുവരുമെന്നാണ് സൂചന.
മരണപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കർഷക സമരത്തിന്‍റെ പേരിലുള്ള കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10