Logo
Sun, Jun 07, 2026 • 03:20 AM
LIVE TV
Watch

No business videos available

No Middle East videos available

നവകേരള സദസ് ഇന്ന് സമാപിക്കും; നിരവധി തിരിച്ചടികള്‍ സർക്കാർ നേരിട്ടു, ഹെെക്കോടതിയില്‍ നിന്ന് പല തവണ തലയൂരി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 23, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

നവകേരള സദസ് ഇന്ന് സമാപിക്കും; നിരവധി തിരിച്ചടികള്‍ സർക്കാർ നേരിട്ടു, ഹെെക്കോടതിയില്‍ നിന്ന് പല തവണ തലയൂരി
സംസ്ഥാനത്തെ കലാപ കലുഷിതമാക്കിയ നവകേരള സദസ് ഇന്ന് സമാപിക്കും. വിവാദങ്ങളും പ്രതിഷേധങ്ങളും ആളി കത്തിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കേരള പര്യടനത്തിന്‍റെ മറവിൽ അക്രമ പരമ്പരകളാണ് ഡിവെെഎഫ്ഐയും സിപിഎമും നാടെമ്പാടും നടത്തിയത്. പോലീസും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ക്രിമിനൽ സംഘങ്ങളും വരെ അക്രമ പരമ്പരകൾക്ക് ചുക്കാൻ പിടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.നവ കേരള സദസ്സ് തലസ്ഥാനത്തെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. വൈകുന്നേരം വട്ടിയൂർക്കാവിലാണ് നവ കേരള യാത്ര സമാപിക്കുക. അതേസമയം നവകേരള സദസില്‍ സർക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുളളിൽ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടിവന്നത്. പണപ്പിരിവുമുതൽ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സർക്കാർ ഇതില്‍ നിന്നെല്ലാം തലയൂരി. കോടതിമുറികളിൽ പലപ്പോഴും സർക്കാരിന് ഉത്തരം മുട്ടി. നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന നിർദേശം സർക്കാർ മുന്നോട്ടു വെച്ചിരുന്നു. സ്കൂൾ ബസുകൾ വിദ്യാ‍ർഥികൾക്ക് പഠനാവശ്യത്തിന് പോകാനുളളതാണെന്ന് കോടതി നിലപാടെടുത്തു. ഇതില്‍ സർക്കാരിന് ഉത്തരം മുട്ടി. നിരവധി തിരിച്ചടികളാണ് നവകേരള സദസില്‍ സർക്കാരിന് ഉണ്ടായത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10