മുംബൈയിൽ 20 പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; പ്രതികളെ കണ്ടെത്താൻ 50,000 രൂപ പാരിതോഷികം
മുംബൈ: ചെമ്പൂരിലെ പഞ്ചരാപോൾ പ്രദേശത്ത് ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഓഗസ്റ്റിലാണ് പ്രദേശത്ത് ആദ്യം പൂച്ചകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബർ 4ന് ആന്തരാവയവങ്ങൾ പുറത്തുവന്ന നിലയിൽ ആറ് പൂച്ചകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തൊട്ടടുത്ത ദിവസവും മറ്റ് പൂച്ചകളുടെ മൃതദേഹങ്ങൾ പ്രദേശത്ത് കണ്ടെത്തി.
സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.