Logo
CHANGE MODE
Fri, Jun 05, 2026 • 02:59 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; പി വി ഞാനല്ല എന്നതില്‍ മുഖ്യമന്ത്രി ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് മാത്യു കുഴല്‍നാടന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 08, 2023
1 min read Updated: June 04, 2026
Share:

മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; പി വി ഞാനല്ല എന്നതില്‍ മുഖ്യമന്ത്രി ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് മാത്യു കുഴല്‍നാടന്‍
ഇടുക്കി: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല. പി വി ഞാനല്ല എന്ന പഴയ പ്രസ്താവനയില്‍ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്‍റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10