കര്‍ശന നിയന്ത്രണങ്ങളോടെ ഇടുക്കി ഡാം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം; മെയ് 31 വരെ സര്‍ക്കാര്‍ അനുമതി
ഇടുക്കി: കാലവര്‍ഷത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ ഇടുക്കി, ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനാനുമതി. മെയ് 31 വരെ പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാമെങ്കിലും കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ.നിലവിലെ അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയിലായിരിക്കണം സന്ദര്‍ശനം.
എല്ലാ ബുധനാഴ്ചകളിലും, ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിലും സന്ദര്‍ശനമുണ്ടാകില്ല. കൂടാതെ ശക്തമായ മഴ മുന്നറിയിപ്പുകളുള്ള ദിവസങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും ബാധകമായിരിക്കും.
ഡാമുകള്‍ കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കാന്‍ ഹൈഡല്‍ ടൂറിസം വകുപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് പൊതുജനങ്ങള്‍ക്ക് മെയ് 31 വരെ ഡാമുകള്‍ നടന്നു കാണുന്നതിനായി സര്‍ക്കാര്‍ അന്തിമ അനുമതി പത്രം പുറപ്പെടുവിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.