Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൊടുപുഴയിൽ വൻ ലഹരിമരുന്ന് വേട്ട: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരവുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട...

തൊടുപുഴയിൽ വൻ ലഹരിമരുന്ന് വേട്ട: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ  പിടിയിൽ

രാസലഹരിയുമായി ഡിവൈഎഫ്ഐ  നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരവുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിലായത്. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, സുഹൃത്തുക്കളായ ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിന്റെ വലയിലായത്.

ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഇവരിൽ നിന്ന് 18.18 ഗ്രാം എം.ഡി.എം.എ-യും  10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വിപണിയിൽ വൻ തുക വിലമതിക്കുന്ന രാസലഹരിയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.

അറസ്റ്റിലായ പ്രമുഖ പ്രതി ടി.എസ്. ഷിയാസ് മുൻപ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്നിന്റെ ഉറവിടം ഏതാണെന്നും കേന്ദ്രീകരിച്ച് തൊടുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in