സിപിഎം നേതാക്കള്‍ ഒന്നിച്ചുവിചാരിച്ചാല്‍ പോലും സുധാകരനെ തൊടാനാവില്ല; സിപിഎം താലിബാന്‍ കൊലപാതകസംഘം പോലെയെന്ന് മാർട്ടിന്‍ ജോർജ്
Jaihind TV News Report
Jaihind TV Web Desk
March 09, 2022
1 min read
•
Updated: June 10, 2026
കണ്ണൂർ: കേരളത്തിലെ സിപിഎം നേതാക്കൾ ഒന്നിച്ച് വിചാരിച്ചാൽ പോലും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ രോമത്തിൽ തൊടാൻ കഴിയില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിന്‍ ജോര്‍ജ്. സിപിഎം താലിബാന്‍ കൊലപാതക സംഘം പോലെയാണെന്നും മാർട്ടിന്‍ ജോർജ് ആരോപിച്ചു.
കണ്ണൂർ ജില്ലയിൽ പല തവണ അക്രമമുണ്ടായപ്പോഴും ജനകീയ പിന്തുണയിൽ പിടിച്ച് നിന്ന നേതാവാണ് കെ സുധാകരൻ. സുധാകരന്‍റെ പിന്തുണ കേരളത്തിലെ ജനങ്ങളാണ്. സി.വി വർഗീസിന് സുധാകരന്‍റെ നേരെ നിന്ന് സംസാരിക്കാനുള്ള തന്‍റേടമുണ്ടോ എന്ന് പരിശോധിക്കണം. കൊള്ളയും കൊലയും കൈമുതലാക്കിയ ജയരാജനും സിപിഎമ്മിനും സുധാകരനെ തൊടാൻ കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഈ ജില്ലാ സെക്രട്ടറിയെന്നും അദ്ദേഹം ചോദിച്ചു. സി.പി. എമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/JaihindNewsChannel/videos/324046802901709
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10