നവ കേരള യാത്രയ്ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം പോലീസ് മേധാവിയ്ക്ക് കൈമാറി. അജിത് കുമാര്‍ കേസ് ഡയറി അടക്കം തിരുത്തി കേസ് അട്ടിമറിച്ചെന്നാണ് കണ്ടെത്തല്‍.
അജിത് കുമാറിന്റെ ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.എഡിജിപിയുടെ ഓഫീസിലെ സിസിടിവിയും രജിസ്റ്ററുകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം തലവന്‍ ഷൗക്കത്തലിയാണ് റിപ്പോര്‍ട്ട് ഡിജിപിക്ക് നേരിട്ട് കൈമാറിയത്.ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഇനി ആഭ്യന്തരവകുപ്പാണ് സ്വീകരിക്കേണ്ടത്.
'രക്ഷാപ്രവര്‍ത്തനം' അട്ടിമറി കേസ്: എം ആര്‍ അജിത്കുമാറിന് കുരുക്ക്; അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി ഡിജിപിക്ക് കൈമാറി