കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു. ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മണ്ണുകയറ്റി വന്ന ലോറി മറിയുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടസമയത്ത് ഏഴ് കുട്ടികളും ഒരു മുതിര്‍ന്നയാളുമാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നത്. ലോറി മറിഞ്ഞ് വീണതിനെ തുടര്‍ന്ന് മണ്ണിനടിയിലായ കുട്ടികളെ മണ്ണ് മാറ്റിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം