ഹരിപ്പാട് മെഡിക്കല്‍ കോളേജ്: പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി; താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്യും
ഹരിപ്പാട്: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഹരിപ്പാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മെഡിക്കല്‍ കോളേജിനായി കരുവാറ്റ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപം ഏറ്റെടുത്ത സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. വിശ്വനാഥന്‍ സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തി.
മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 'സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍' രൂപീകരിക്കും. മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അടുത്ത ആഴ്ച മന്ത്രി കെ. മുരളീധരനും വിദഗ്ധ സംഘവും കരുവാറ്റയിലെ നിര്‍ദ്ദിഷ്ട ഭൂമി സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
താലൂക്ക് ആശുപത്രി മെഡിക്കല്‍ കോളേജിന്റെ അനുബന്ധ യൂണിറ്റാകും
മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോള്‍ അത്യന്താപേക്ഷിതമായ ആശുപത്രി സംവിധാനം ഒരുക്കുന്നതിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയെ അപ്ഗ്രേഡ് ചെയ്യും. ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയെ 150 കിടക്കകളുള്ള സൗകര്യത്തിലേക്ക് മാറ്റാനാണ് തീരുമാനം. കരുവാറ്റയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയായിരിക്കും മെഡിക്കല്‍ കോളേജിന്റെ അനുബന്ധ യൂണിറ്റായി പ്രവര്‍ത്തിക്കുക.
അടുത്ത വര്‍ഷം തന്നെ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ദ്രുതഗതിയിലുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. വിശ്വനാഥന്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.