കണ്ണൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം ആര്‍ക്കും പരിക്കില്ല .
ബസ്സില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു. സമീപത്തെ രണ്ടു കടകള്‍ക്കും കേടുപാടുകളുണ്ടായി. ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ്സ് പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: ഉംറ തീര്‍ത്ഥാടകരായ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു