കിറ്റക്സിലെ ഭൂരിപക്ഷം ജീവനക്കാർക്കും കൊവിഡെന്ന് ശബ്ദസന്ദേശം, കണ്ണടച്ച് കമ്പനി ; നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
May 09, 2021
1 min read
•
Updated: June 06, 2026
എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്സ് കമ്പനിയിലെ വലിയൊരു ശതമാനം ആളുകൾക്കും പനിയും കൊറോണ ലക്ഷണങ്ങളും ഉണ്ടന്ന കമ്പനിയിലെ ജീവനക്കാരന്‍റേതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്ത്. ജീവനക്കാരിൽ കുറച്ച് ആളുകൾ ടെസ്റ്റ് ചെയ്തപ്പോൾ ഭൂരിപക്ഷവും പോസിറ്റീവ് ആയിരുന്നുവെന്നും പിന്നീട് പരിശോധന നിർത്തിവെച്ചതായും രോഗികളായ രണ്ടുപേരും പാരസെറ്റമോൾ പോലും ലഭിക്കാതെ സ്ഥിതി അതീവ ഗുരുതരമാണെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. അതേസമയം ശബ്ദ സന്ദേശത്തിൻ്റെ നിജസ്ഥിതി പരിശോധിച്ച് കമ്പനി മാനേജ്മെൻ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എൽ.എ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിറ്റക്ക്സ് കമ്പനിയിലെ ജീവനക്കാർക്കിടയിൽ കോവിഡ് പരിശോധന നടത്തിയാൽ വലിയൊരു ശതമാനം ആളുകളും കൊവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും എന്നും ഈ സന്ദേശത്തിൽ ജീവനക്കാരൻ ആശങ്കപ്പെടുന്നുണ്ട്. കമ്പനിയിലെ എണ്ണായിരത്തോളം വരുന്ന ജീവനക്കാരിൽ മഹാ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കരാണ്. കമ്പനിയിലെ പുരുഷന്മാർ താമസിക്കുന്നത് വിവിധ ഹോസ്റ്റലുകളിലാണ്. സ്ത്രീ തൊഴിലാളികൾ കിഴക്കമ്പലത്ത് ഉള്ള കിറ്റക്സ് കമ്പനിയുടെ പുതിയ കെട്ടിടത്തിലെ നാലു നിലകളിലും പഴയ കെട്ടിടത്തിലെ നാലു നിലകളിലും ആയാണ് താമസിക്കുന്നത്. ഒരു ഹാളിൽ ശരാശരി മൂന്നുറോളം സ്ത്രീകൾ ആണ് താമസിക്കുന്നത്.
രണ്ടു നിലകളുള്ള കട്ടിലിൽ ഓരോ തട്ടിലും രണ്ടു പേര് വീതം താഴെയും മുകളിലുമായി 4 പേരാണ് കിടക്കുന്നത്. കൊവിഡ് ബാധിതരായ ആളുകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് രോഗ വ്യാപനത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഇതിൻ്റെ ആധികാരികത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ശബ്ദ സന്ദേശം കുന്നത്തുനാട് എംഎൽഎയ്ക്കും എറണാകുളം ജില്ലാ കളക്ടർക്കും ആലുവ റൂറൽ എസ്പി ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ ലേബർ ഓഫീസർക്കും പി.ടി.തോമസ് എം.എൽ.എ അയച്ചുകൊടുത്തിട്ടുണ്ട്. ഈ ശബ്ദ സന്ദേശം ശരിയോ തെറ്റോ എന്ന് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
ശബ്ദസന്ദേശം കേള്‍ക്കാം :
[video width="640" height="360" mp4="https://jaihindtv.in/wp-content/uploads/2021/05/Kitex-Audio.mp4"][/video]
പിടി തോമസ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :
എറണാകുളം ജില്ലാ കലക്ടറുടെ അടിയന്തര ശ്രദ്ധയ്ക്ക്.
ഇന്ന് രാവിലെ 9 /05 /2021 കിഴക്കമ്പലത്തെ ട്വൻറി20 എന്ന സംഘടനയുടെ പിൻബലമുള്ള കിറ്റക്സ് കമ്പനിയിലെ ഒരു ജീവനക്കാരൻ്റേതായി ഒരു ശബ്ദ സന്ദേശം എനിക്ക് ലഭിക്കുകയുണ്ടയി.ഈ ശബ്ദ സന്ദേശം യാഥാർത്ഥ്യമാണന്നാണ് ഞാൻ വിശ്വസിക്കുന്നത്.ശബ്ദ സന്ദേശത്തിൽ പറയുന്നത് " കിറ്റെക്സ് കമ്പിനിയിലെ വലിയൊരു ശതമാനം ആളുകൾക്കും പനിയും കൊറോണ ലക്ഷണങ്ങളും വലിയതോതിൽ ഉണ്ട്. ആദ്യം കുറെ പേര് ടെസ്റ്റ് ചെയ്തപ്പോൾ ഭൂരിപക്ഷവും പോസിറ്റീവ് ആയിരുന്നു അതിനാൽ പിന്നീട് പരിശോധന നിർത്തിവെച്ചതായും പാരസെറ്റമോൾ പോലും കിട്ടുന്നില്ല എന്ന് ഉള്ളതുമായ സ്ഥിതി അതീവ ഗുരുതരമാണെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. പരിശോധന നടത്തിയാൽ വലിയൊരു ശതമാനം ആളുകളും കൊവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും എന്നും ഈ സന്ദേശത്തിൽ ആശങ്കപ്പെടുന്നു."എൻറെ അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത് കിറ്റക്സ് കമ്പനിയിലെ ഏകദേശം എണ്ണായിരത്തോളം വരുന്ന ജീവനക്കാരിൽ രണ്ടായിരത്തോളം പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്.മൊത്തം ജീവനക്കാരിൽ മഹാ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കരാണ്.പുരുഷന്മാർ താമസിക്കുന്നത് ജയഭാരത് കോളേജിലെ ഹോസ്റ്റലിലും , പട്ടിമറ്റത്ത് സൂപ്പർ മാർക്കറ്റിൻ്റെ എതിർ വശത്തുള്ള ഹോസ്റ്റലിലും , അറക്കപ്പടിയിൽ പെട്രോൾ പമ്പിന് അടുത്തുള്ള ഹോസ്റ്റലിലും കിറ്റക്സ് കമ്പനിയുടെ സമീപത്തുള്ള ഹോസ്റ്റലുകളിലും ആയിട്ടാണ്. സ്ത്രീ തൊഴിലാളികൾ കിഴക്കമ്പലത്ത് ഉള്ള കിറ്റക്സ് കമ്പനിയുടെ പുതിയ കെട്ടിടത്തിലെ നാലു നിലകളിലും പഴയ കെട്ടിടത്തിലെ നാലു നിലകളിലും ആയാണ് താമസിക്കുന്നത്. ഒരു ഹാളിൽ ശരാശരി മൂന്നുറോളം സ്ത്രീകൾ ആണ് താമസിക്കുന്നത്.രണ്ടു നിലകളുള്ള കട്ടിലിൽ ഓരോ തട്ടിലും രണ്ടു പേര് വീതം താഴെയും മുകളിലുമായി 4 പേരാണ് കിടക്കുന്നത്.ട്വൻറി- 20 എന്ന സംഘടനയുമായി രാഷ്ട്രീയമായ ചില അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ ഈ ശബ്ദ സന്ദേശത്തിൻ്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട് .അതിനായി ശബ്ദ സന്ദേശം കുന്നത്ത്നാട് എം. എൽ എ,എറണാകുളം ജില്ലാ കളക്ടർക്കും, ആലുവ റൂറൽ എസ്.പി ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും,ജില്ലാ ലേബർ ഓഫീസർക്കും ഞാൻ അയച്ച് കൊടുക്കുകയാണ്. ഈ ശബ്ദ സന്ദേശം ശരിയോ തെറ്റോ എന്ന് പരിശോധിച്ച് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.(ശബ്ദ സന്ദേശം കൂടെ ചേർക്കുന്നു.)സ്നേഹപൂർവ്വം
പിടി തോമസ് MLA
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10