കണ്ണൂരില്‍ യുഡിഎഫ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് മുസ്‌ലിം ലീഗ്
Jaihind TV News Report
Jaihind TV Web Desk
April 07, 2021
1 min read
•
Updated: June 06, 2026
കണ്ണൂർ : പാനൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.
പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് ആക്രമണം. മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ആക്രമണം നടത്തിയത്. മുഹ്സിനിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനെയും അക്രമികള്‍ വെട്ടുകയായിരുന്നു. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. .വെട്ടാൻ ഉപയോഗിച്ച വാൾ അക്രമം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10