Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സ്ത്രീകൾക്ക് ഔദാര്യമല്ല, അവകാശം; പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവ്"; പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

"സ്ത്രീകൾക്ക് ഔദാര്യമല്ല, അവകാശം;  പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവ്"; പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അധികാരത്തിലേറി ഒരു മാസം തികയും മുൻപ് തന്നെ മുന്നോട്ട് വെച്ച സുപ്രധാന വാഗ്ദാനം യാഥാർത്ഥ്യമാക്കി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൗജന്യ യാത്രയ്ക്കുള്ള ആദ്യ ടിക്കറ്റ് മുഖ്യമന്ത്രി വേദിയിൽ വിതരണം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ ഈ സുപ്രധാന ചുവടുവെപ്പ് കേരളത്തിലെ സ്ത്രീകൾക്കായി സമർപ്പിക്കുന്നതായും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഈ പദ്ധതി സ്ത്രീകളോട് കാണിക്കുന്ന ഒരു ഔദാര്യമല്ല, മറിച്ച് അവരോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഒരു മാസം യാത്രക്കൂലി ഇനത്തിൽ ലാഭിക്കാൻ കഴിയുന്ന തുകകൊണ്ട് എന്ത് ചെയ്യണമെന്ന് പോലും സ്ത്രീകൾ ഇതിനകം കണക്കൂകൂട്ടിയിട്ടുണ്ട്. വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങളാണ് ഇതിലൂടെ സംസ്ഥാനത്തുണ്ടാകാൻ പോകുന്നത്. സ്ത്രീകൾക്ക് ഇനി കൂടുതൽ അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചിലവിടുന്നത്. പദ്ധതി കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ തുക വിപണിയിലേക്ക് എത്തുമ്പോൾ അതിന്റെ ഗുണം പൊതുസമൂഹത്തിന് ആകെ ലഭിക്കും. അതോടൊപ്പം തന്നെ സ്വകാര്യ ബസ്സുകളും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാണെന്നും, അവരെക്കൂടി കൈപിടിച്ചുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാകുകയാണെങ്കിൽ അത് നികത്താനുള്ള നടപടികൾ സ്വീകരിച്ച് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in