Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള സര്‍വകലാശാലയിലെ എസ്.എഫ്.ഐ അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കേരള സര്‍വകലാശാലയിലെ എസ്.എഫ്.ഐ അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാന നഗരിയില്‍ അഴിഞ്ഞാടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലായി രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകളാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി പാളയത്തും സര്‍വകലാശാല ആസ്ഥാനത്തിന് മുന്നിലുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കടുത്ത അതിക്രമം അഴിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സന്ധ്യയോടെ തന്നെ മേഖലയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. തുടര്‍ന്ന് രാത്രിയോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടത്തുകയും അക്രമം കാട്ടുകയുമായിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം അക്രമികളെ പിരിച്ചുവിടാന്‍ പലതവണ ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്ന് നിലവില്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in