Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റ് തിരഞ്ഞെടുപ്പ്; സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം മുഖ്യ ചർച്ച വിഷയമാകുമെന്ന് കെ സുധാകരൻ

പാർലമെന്‍റ് തിരഞ്ഞെടുപ്പ്; സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം മുഖ്യ ചർച്ച വിഷയമാകുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരും കൊലയ്ക്ക് അനുമതി നൽകിയവരും ഇപ്പോഴും നിയമത്തിനു പുറത്താണെന്നും ഗൂഢാലോചന കേസിൽ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി . സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ച വിഷയമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാരായ നേതാക്കൾ സി.പി.എമ്മിലും ഭരണത്തിലുമുള്ളത് കേരളത്തെ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി പി കേസിലെ പുതിയ ശിക്ഷാവിധി 51 വെട്ടിനേക്കാൾ വലിയ പ്രഹരമാണ് സിപിഎമിന് നൽകിയതെന്നും സിപിഎം ഒരു കൊലയാളി പാര്‍ട്ടിയാണെന്നും ഹൈക്കോടതി വിധി വ്യക്തമാക്കിയതായും കെ.സുധാകരന്‍ പറഞ്ഞു.ഗൂഢാലോചന നടത്തിയവരും കൊലയ്ക്ക് അനുമതി നൽകിയവരും ഇപ്പോഴും നിയമത്തിനു പുറത്താണെന്നും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്‍റെ ആക്രമരാഷ്ട്രീയം പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ച വിഷയമാകുമെന്നും പിണറായിയുടെ ഉന്മൂലന രാഷ്ട്രീയത്തിന്‍റെ പ്രകടനമായിരുന്നു നവകേരള സദസിലെ അക്രമ പരമ്പരയെന്നും അദ്ദേഹം പറഞ്ഞു. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാര്‍ നേതാക്കളായ സി.പി.എമ്മാണ് അധികാരത്തില്‍ ഇരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളത്തെ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ ക്രൂരസംഘമായി എസ്എഫ്ഐയെ സിപിഎം വളർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in