Logo
Sun, Jun 07, 2026 • 03:18 AM
LIVE TV
Watch

No business videos available

No Middle East videos available

തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ; സംഘർഷമുണ്ടാക്കാനും ധാരണയെന്ന് കെ മുരളീധരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ; സംഘർഷമുണ്ടാക്കാനും ധാരണയെന്ന് കെ മുരളീധരന്‍
  തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീലെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്‍. വിവിധ മണ്ഡലങ്ങളില്‍ ഇരു പാർട്ടികളും പരസ്പരം സഹായിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും നേമത്തും ബിജെപിയെയും, വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെയും സഹായിക്കാനാണ് ധാരണ. നാണം കെട്ട ഡീല്‍ പുറത്തുകൊണ്ടുവരുമെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎം - ബിജെപി രാത്രി കൂട്ടുകെട്ട് സജീവമാണ്.  ഇതിന് ഉദാഹരണമാണ് കഴക്കൂട്ടത്തെ സംഘർഷം. തിരുവനന്തപുരത്തും നേമത്തും സംഘർഷം ഉണ്ടാകും. ഇതെല്ലാം സിപിഎം-ബിജെപി അന്തർധാരയുടെ ഭാഗമാണ്. തിരുവനന്തപുരം നഗരത്തിൽ പ്രചാരണത്തിന്‍റെ അവസാന നാല്  ദിവസം സംഘർഷമുണ്ടാക്കാന്‍ ഇരുപാർട്ടികളുമായി ധാരണയുണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഡീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10