Jairam Ramesh| സര്‍ക്കാര്‍ വാര്‍ഷികത്തില്‍ പോലും വാര്‍ത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രി ! മോദിക്കു നേരേ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read
•
Updated: June 05, 2026
ന്യൂഡല്‍ഹി: ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്തത് എന്തുകൊണ്ട് ? പ്രധാനമന്ത്രി പദത്തില്‍ പതിനൊന്നു വര്‍ഷം പിന്നിടുന്ന നരേന്ദ്ര മോദിയോടാണ് കോണ്‍ഗ്രസ് വിമര്‍ശനം. പ്രധാനമന്ത്രി ഇപ്പോഴും എന്തിനാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് 'ഒളിച്ചോടുന്നത്' എന്ന് കോണ്‍ഗ്രസ് ചോദിച്ചു. വിധേയത്വത്തോടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിധേയരേയും , അതിനുള്ള ചോദ്യോത്തരങ്ങളും തയ്യാറാക്കാന്‍ സമയമെടുക്കുന്നതുകൊണ്ടാണോ ഈ കാലതാമസമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മോദി അധികാരത്തില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍, മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വാര്‍ഷികത്തിന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് മാധ്യമങ്ങളെ കാണുന്നത എന്ന അറിയിപ്പു വന്നതിനു ശേഷമാണ് ഈ പ്രതികരണം.
കോണ്‍ഗ്രസിന്റെ ഈ വിമര്‍ശനങ്ങളോട് ബിജെപിയോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ മാധ്യമ ഇടപെടലുകള്‍ പോലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കോണ്‍ഗ്രസ് ഞായറാഴ്ച ആരോപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരെ പോലെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനുള്ള ധൈര്യം മോദിക്കില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 'ലോകമെമ്പാടുമുള്ള നേതാക്കള്‍ ഇടയ്ക്കിടെ സ്വതന്ത്രമായ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താറുണ്ട്, എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ 11 വര്‍ഷമായി ഒരെണ്ണം പോലും നടത്തിയിട്ടില്ല,' ജയറാം രമേശ് പറഞ്ഞു.
'കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദി നടത്തിയ മാധ്യമ ഇടപെടലുകള്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച്, സംവിധാനം ചെയ്ത്, തിരക്കഥയെഴുതിയതായിരുന്നു. അതിലൊന്നിലാണ് താന്‍ 'ജൈവികമല്ല' (non-biological) എന്ന അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ അദ്ദേഹത്തിന് ഒരിക്കലും ധൈര്യമുണ്ടായിട്ടില്ല,' രമേശ് കൂട്ടിച്ചേര്‍ത്തു.
തന്റെ മുന്‍ഗാമികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിതെന്നും, മോദി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന നേതാവ് പോലും പലതവണ യാതൊരു മുന്നൊരുക്കവുമില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും, കടുത്ത ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ രീതിയിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെട്ടതെന്നും കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10