Jairam Ramesh | ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ ന്യായമെന്ന് കോണ്‍ഗ്രസ്; പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം വേണം: ജയ്‌റാം രമേശ്
Jaihind TV News Report
Jaihind TV Web Desk
September 26, 2025
1 min read
•
Updated: June 05, 2026
ലഡാക്കിലെ ജനങ്ങളുടെ ദുരിതങ്ങളും വേദനയും അടിയന്തരമായി പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേവലം ചര്‍ച്ചകള്‍ മാത്രം പോരെന്നും അവരുടെ ന്യായമായ അഭിലാഷങ്ങള്‍ എത്രയും വേഗം നിറവേറ്റണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയിട്ട് ആറ് വര്‍ഷത്തിന് ശേഷവും ജനങ്ങളുടെ പ്രതീക്ഷകള്‍ വലിയ നിരാശയിലേക്കു മാറിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
''ലഡാക്കിലെ ജനങ്ങളുടെ ഭൂമിയും തൊഴില്‍ അവകാശങ്ങളും കടുത്ത ഭീഷണി നേരിടുന്നു, പ്രാദേശിക ഭരണം ലഫ്റ്റനന്റ് ഗവര്‍ണറും ഉദ്യോഗസ്ഥരും ഏറ്റെടുത്തിരിക്കുകയാണ്. '' ജയറാം രമേശ് എക്സില്‍ കുറിച്ചു
ബുധനാഴ്ച ലേ പട്ടണത്തിലുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ നാല് പേര്‍ മരിക്കുകയും തൊണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി (LAB) ആഹ്വാനം ചെയ്ത സമരമാണ് അക്രമാസക്തമായ പ്രക്ഷോഭമായി മാറിയത്.
ജനങ്ങളുടെ ആവശ്യങ്ങളില്‍ നിരന്തരമായ മീറ്റിംഗുകളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നും എന്നാല്‍ വ്യക്തമായ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (LAC) ചൈനയുടെ ഏകപക്ഷീയമായ ലംഘനത്തില്‍ നിന്നുള്ള സുരക്ഷാ ആശങ്കകളും ലഡാക്കില്‍ നിലവിലുണ്ട്. പ്രധാനമന്ത്രി ചൈനയ്ക്ക് നല്‍കിയ 'ക്ലീന്‍ ചിറ്റ്' പ്രഖ്യാപനം പ്രാദേശിക അനിശ്ചിതത്വത്തിന് കാരണമായെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
''ലഡാക്കിന് ഇന്ത്യയ്ക്ക് സാംസ്‌കാരികവും സാമ്പത്തികവും പാരിസ്ഥിതികവും തന്ത്രപരവുമായ പ്രാധാന്യമുണ്ട്. ലഡാക്കിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും അഭിമാനികളായ ഇന്ത്യക്കാരാണ്. അവരുടെ ദുരിതം സര്‍ക്കാരിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തണം - ചര്‍ച്ചകള്‍ക്ക് മാത്രമല്ല, അവരുടെ അഭിലാഷങ്ങള്‍ എത്രയും വേഗം പൂര്‍ണ്ണമായി നിറവേറ്റുന്നതിനു കേന്ദ്രം പ്രധാന്യം നല്‍കണം'' അദ്ദേഹം പറഞ്ഞു.
അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന്, ലേയില്‍ കര്‍ശനമായ കര്‍ഫ്യൂ നടപ്പാക്കി. ഇതുവരെ, കുറഞ്ഞത് 50 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10