Logo
Sun, Jun 07, 2026 • 03:18 PM
LIVE TV
Watch

No business videos available

No Middle East videos available

BCCI| ഇനി മുതല്‍ ഐപിഎല്‍ ആഘോഷങ്ങള്‍ തിടുക്കത്തില്‍ നടത്താന്‍ കഴിയില്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി BCCI


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

BCCI| ഇനി മുതല്‍ ഐപിഎല്‍ ആഘോഷങ്ങള്‍ തിടുക്കത്തില്‍ നടത്താന്‍ കഴിയില്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി BCCI
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി ബിസിസിഐ. ഐപിഎല്‍ ടീമുകളുടെ വിജയാഘോഷങ്ങള്‍ ഇനി തിടുക്കത്തില്‍ നടത്താന്‍ സാധിക്കില്ല. ബിസിസിഐയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നതാണ് പുതിയ നിയമം. നാലോ അഞ്ചോ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയ ശേഷമെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കൂ. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും ബിസിസിഐ അറിയിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ആര്‍സിബി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടീം ഐപിഎല്‍ കിരീടം ഉയര്‍ത്തുന്നത്. ഫൈനല്‍ മത്സരത്തിന്റെ പിറ്റേ ദിവസമാണ് ആഘോഷപരിപാടി സംഘടിപ്പിച്ചത്. വിക്ടറി പരേഡ് ഉള്‍പ്പെടെ നടത്താനായിരുന്നു തീരുമാനം എങ്കിലും പോലീസിനു പോലും നിയന്ത്രിക്കാന്‍ കഴിയാതെ പോയ ജനത്തിരക്ക് വലിയ വിപത്തിലേക്കാണ് നയിച്ചത്. അതിനാല്‍ പരിപാടികള്‍ ഒഴിവാക്കുകയായിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് പ്രശ്‌നം വഷളാക്കിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10