Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീണ്ട പോരാട്ടത്തിനൊടുവില്‍ ഹര്‍ഷിന ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും; ഒപ്പം കരുതലിന്റെ കൈത്താങ്ങുമായി സര്‍ക്കാരും

നീണ്ട പോരാട്ടത്തിനൊടുവില്‍ ഹര്‍ഷിന ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും; ഒപ്പം കരുതലിന്റെ കൈത്താങ്ങുമായി സര്‍ക്കാരും

കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ദുരിതമനുഭവിച്ച കെ.കെ. ഹര്‍ഷിന ഇന്ന് ഔദ്യോഗികമായി ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ്  തസ്തികയിലാണ് നിയമനം. മുന്‍പ് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടന്നതും ഇതേ ആശുപത്രിയിലായിരുന്നു. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആരോഗ്യമന്ത്രി കെ. മുരളീധരന്‍ എന്നിവരുമായി ഹര്‍ഷിനയും സമരസമിതി നേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അടിയന്തരമായി നിയമന ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് കൈമാറാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജോലിക്ക് പുറമെ, ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും തുടര്‍ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. തകര്‍ന്നുവീഴാറായ ഇവരുടെ വീട് അറ്റകുറ്റപ്പണി നടത്തുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാന്‍ സമരസമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2017 നവംബര്‍ 30-ന് നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ചത്. അഞ്ചുവര്‍ഷത്തോളം കടുത്ത വേദന തിന്ന ഹര്‍ഷിനയുടെ മൂത്രസഞ്ചിയില്‍ ഈ ഉപകരണം തറച്ചുനില്‍ക്കുകയായിരുന്നു. 2022-ല്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സി.ടി സ്‌കാനിലൂടെയാണ് ഇത് കണ്ടെത്തുകയും പിന്നീട് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ പുറത്തെടുക്കുകയും ചെയ്തത്. മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞ ഈ ദുരന്തം പിന്നീട് വലിയ മനുഷ്യാവകാശ-നിയമ പോരാട്ടങ്ങള്‍ക്കാണ് വഴിവെച്ചത്. നിലവില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികളായ കേസിന്റെ വിചാരണാ നടപടികള്‍ കോടതിയുടെ സ്റ്റേയിലാണ്. വഴിമുട്ടിയ കുടുംബത്തിന് പുതിയ സര്‍ക്കാര്‍ വലിയൊരു ആശ്വാസമാണ് ഈ തീരുമാനത്തിലൂടെ നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in