Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബിജെപിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ പിണറായി എന്നേ രാജിവെക്കേണ്ടിവന്നേനെ'; ബിജെപിയും സിപിഎമ്മും പരസ്പര സഹായക സംഘം

'ബിജെപിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ പിണറായി എന്നേ രാജിവെക്കേണ്ടിവന്നേനെ'; ബിജെപിയും സിപിഎമ്മും പരസ്പര സഹായക സംഘം
കോഴിക്കോട്: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്‍റെ പിന്തുണയില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് ഒഴിയേണ്ടി വന്നേനെയെന്ന്കെപിസിസി ചിന്തന്‍ ശിബിരം. കേരളത്തിലെ സിപിമ്മും ബിജെപിയും രഹസ്യ പാക്കേജിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി നേരിടുന്നതെന്നും കോഴിക്കോട് പ്രഖ്യാപനത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന അരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണവും പിന്നീട് നടന്ന എകെജി സെന്‍റർ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണകള്ളക്കത്ത്, ഡോളർ കള്ളക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്ന നിലയിൽ കേസിലെ പ്രധാന പ്രതി കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകൾ നമ്മുടെ ഭരണാധികാരികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കി. സിപിഎം പോലുള്ള പാർട്ടി നേരിടുന്ന ജീർണതയിലേക്ക് വിരൽചൂണ്ടുന്നവയാണ് സർക്കാരിനെതിരെ ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്നും കോഴിക്കോട് പ്രഖ്യാപനം കുറ്റപ്പെടുത്തുന്നു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in